രാജ്യത്ത് സ്ഥിതി രൂക്ഷം; റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌. 24 മണിക്കൂറിനിടെ 95735 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തു തന്നെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. 4465863 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 1172 ആളുകള്‍ കൂടി കോവിഡ് രോഗ ബാധിതരായി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 75062 ആയി ഉയര്‍ന്നു.

ആകെ രോഗ ബാധിതരില്‍ 919018 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 3471783 ആളുകള്‍ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 77.74 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. ഇപ്പോള്‍ 11 ലക്ഷത്തിനു മുകളിലാണ് പ്രതിദിനം പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം 1129756 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 5.29 കോടി സാമ്പിളുകള്‍ പരിശോധിച്ച് കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 23816 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തില്‍ അധികം രോഗബാധിതരുണ്ടായി. ഡെല്‍ഹിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. 4000 ല്‍ അധികം കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE