കേപ്‌ടൗൺ: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 305 റണ്‍സ് വിജയലക്ഷ്യം. 16-1 എന്ന സ്‌കോറില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 174 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതമെടുത്ത കാഗിസോ റബാദയും മാര്‍ക്കോ ജാന്‍സണുമാണ് ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടത്.
ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. അഞ്ച് റൺസുമായി കെഎൽ രാഹുലും നാല് റൺസുമായി തലേന്നത്തെ നൈറ്റ് വാച്ച്‌മാന്‍ ശർദൂൽ ഠാക്കൂറുമായിരുന്നു ക്രീസിൽ. എന്നാല്‍ വ്യക്‌തിഗത സ്‌കോറിലേക്ക് ആറ് റണ്‍സ് കൂടി ചേര്‍ത്തതും ഠാക്കൂറിനെ മുൾഡറുടെ കൈകളിലെത്തിച്ചു റബാദ. കെഎല്‍ രാഹുലിനും അധികം മുന്നോട്ടുപോകാനായില്ല.
പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റുകൾ വീഴ്‌ത്തി ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര തുടങ്ങിയ സീനിയർ താരങ്ങൾ ഇന്നും നിരാശപ്പെടുത്തി. റിഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക ഒരുവിക്കറ്റ് നഷ്‌ടത്തിൽ 34 റൺസ് എടുത്തിട്ടുണ്ട്.
Read Also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍