താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുന്നു

By Desk Reporter, Malabar News
Indian Cultural Foundation is setting up an oxygen plant at the Taluk hospital
Ajwa Travels

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്‌) മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റ് സെപ്‌തംബറിൽ പ്രവർത്തന ക്ഷമമാകും. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫ്‌ ഒരുമിനിറ്റിൽ 200 ലിറ്റർ ഉൽപാദന ശേഷിയുള്ള പ്ളാന്റാണ് സ്‌ഥാപിക്കുന്നത്.

കോവിഡ് കാലത്തെ രൂക്ഷമമായ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കേരള മുഖ്യമന്ത്രി നോർക്ക വഴി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന അധ്യക്ഷൻ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർഥന പ്രകാരം ഐസിഎഫ്‌ ഓക്‌സിജൻ പ്ളാന്റ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ആരോഗ്യ വകുപ്പും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനും ആവശ്യപ്പെട്ടതനുസരിച്ച് മലപ്പുറം താലൂക്ക് ആശുപത്രി, വയനാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പ്ളാന്റുകൾ സ്‌ഥാപിക്കുന്നത്ജില്ലാ ആസ്‌ഥാനത്ത് ദിനം പ്രതി നൂറുക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഏറ്റവും ആവശ്യമായ ഓക്‌സിജൻ പ്ളാന്റ് കൂടി വരുന്നതോടെ നിലവിൽ തുടക്കമിട്ട വികസന പ്രവർത്തനങ്ങൾക്ക് ഉണർവേകും.

പ്ളാന്റിന് ആവശ്യമായ ഫണ്ട് ഐസിഎഫ്‌ പ്രവർത്തകർ വളരെ വേഗത്തിൽ സ്വരൂപിച്ചിരുന്നു. നിരവധി ആളുകൾക്ക് ഉപകാര പ്രദമായ കോവിഡ് വാക്‌സിൻ ചലഞ്ച്, പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് പരിഹാരമായ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ തുടങ്ങി നിരവധി ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് ഐസിഎഫ്‌ ഈ കോവിഡ് കാലത്ത് കാഴ്‌ചവച്ചത്.

മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടന്ന ചർച്ചയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടുർ അബ്‌ദുറഹ്‌മാൻ ഫൈസി, ഐസിഎഫ്‌ ജിസിസി കൗൺസിൽ പ്രസിഡണ്ട് സയ്യിദ് അബ്‌ദുറഹ്‌മാൻ ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി അബ്‌ദുൽ അസീസ് സഖാഫി മമ്പാട്, ട്രഷറർ സയ്യിദ് ഹബീബ് കോയ തങ്ങൾ, സെക്രട്ടറി അബ്‌ദുൽ ഹമീദ് ചാവക്കാട് എന്നിവർ പങ്കെടുത്തു.

Indian Cultural Foundation is setting up an oxygen plant at the Taluk hospital
100 എൽപിഎം മെഡിക്കൽ ഓക്‌സിജൻ പ്ളാൻറ്

എസ്‌വൈഎസ്‍ സംസ്‌ഥാന ട്രഷറർ എം മുഹമ്മദ് പറവൂർ, കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂർ, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറിമാരായ സയ്യിദ് മുർതള ശിഹാബ് സഖാഫി, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, സോൺ സെക്രട്ടറി സിദ്ധീഖ് പുല്ലാര, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ അലിഗർ ബാബു, മുനിസിപ്പൽ കൗൺസിലർമാരായ സിദ്ധീഖ് നൂറേങ്ങൾ, പികെ അബ്‌ദുൽ ഹകീം, സുരേഷ് മാസ്‌റ്റർ എന്നിവരും ചർച്ചയിൽ സന്നിഹിതരായിരുന്നു.

Most Read: ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE