ഇന്ത്യയിലെ ആദ്യ ടെലി മെഡിസിൻ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതി ചാലക്കുടിയിൽ

By News Desk, Malabar News
India's first telemedicine hub and Spoke project in Chalakudy
Ajwa Travels

തൃശൂർ: ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ് സ്‌പോക്ക് മോഡൽ) മന്ത്രി കെകെ ശൈലജ ഓൺലൈൻ വഴി ഉൽഘാടനം ചെയ്‌തു. എൻഎച്ച്എമ്മിൽ നിന്ന് അനുവദിച്ച 4.70 ലക്ഷം രൂപ ചെലവിലാണ് ഐസിയു ഒരുക്കിയത്. കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയലാണ് നിർമാണ കരാറെടുത്തത്. തൃശൂർ മെഡിക്കൽ കോളജുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലി മെഡിസിൻ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതിയാണിത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇമ്യൂണിസേഷൻ പ്രവർത്തനങ്ങൾക്കുമായി 8.11 ലക്ഷം രൂപ ചെലവിൽ അനുവദിച്ച വാഹനത്തിന്റെ ഉൽഘാടനം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുളള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണോദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിച്ചു.

താലൂക്ക് ഹെഡ ക്വാർട്ടേഴ്‌സ് ആശുപത്രിക്കും എലിഞ്ഞിപ്ര ബ്‌ളോക്ക് പിഎച്‌സിക്കും 16.03 ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ മരുന്നും സാധനസാമഗ്രികളും ഉപകരണങ്ങളും വിതരണം ചെയ്‌തു. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നിർദ്ദേശ പ്രകാരം എല്ലാ സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി കാഷ്വാലിറ്റിയിൽ ആധുനിക കൗണ്ടറും തുറന്നിട്ടുണ്ട്.

Also Read: സമ്മർദത്തിന് വഴങ്ങി കേന്ദ്രവുമായി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE