സമ്മർദത്തിന് വഴങ്ങി കേന്ദ്രവുമായി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

By Staff Reporter, Malabar News
farmers-protest
Representational Image
Ajwa Travels

ന്യൂഡെൽഹി: സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന് വ്യക്‌തമാക്കി കർഷക സംഘടനാ നേതാക്കൾ. റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് സംഘടനകൾ. അതിർത്തികളിലെ സമരം ഒക്ടോബർ രണ്ട് വരെ തുടരും. അതേസമയം കാർഷിക നിയമവുമായി ബന്ധപ്പെട്ട് പാർലമെന്റ് തുടർച്ചയായി സ്‌തംഭിക്കുന്നത് ഒഴിവാക്കാൻ സ്‌പീക്കർ നാളെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കാ൪ഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ക൪ഷക സംഘടനകൾ ആഹ്വാനം ചെയ്‌ത രാജ്യവ്യാപക റോഡുപരോധ സമരം അവസാനിച്ചതിന് പിന്നാലെയാണ് ക൪ഷക നേതാവ് രാജേഷ് ടിക്കായത്ത് സമ്മ൪ദത്തിന് വഴങ്ങി കേന്ദ്ര സ൪ക്കാറുമായി ച൪ച്ചക്കില്ലെന്ന് പ്രതികരിച്ച് രംഗത്തെത്തിയത്. അതി൪ത്തികളിൽ ഒക്ടോബ൪ രണ്ട് വരെ ഇതേ രീതിയിൽ സമരം തുടരുമെന്ന് ടിക്കായത്ത് വ്യക്‌തമാക്കി. തുട൪ സമരത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് സ൪ക്കാ൪ ക൪ഷക സമരവുമായി ബന്ധപ്പെട്ട് സമവായത്തിനായുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് ക൪ഷക൪ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. സ൪ക്കാ൪ വിലക്കുകൾ മറികടന്ന് കൂടുതൽ മഹാപഞ്ചായത്തുകൾ വിളിച്ചു ചേ൪ക്കാനാണ് ക൪ഷകർ ആലോചിക്കുന്നത്.

അതേസമയം പാ൪ലമെന്റ് ക൪ഷക വിഷയത്തിൽ തുട൪ച്ചയായി സ്‌തംഭിക്കുന്നത് തുടരുകയാണ്. ഇത്തരത്തിൽ സഭ സ്‌തംഭിക്കുന്നത് ഒഴിവാക്കാൻ സ്‌പീക്ക൪ നാളെ രണ്ട് മണിക്ക് കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേ൪ത്തിട്ടുണ്ട്.

Read Also: ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം; വിയോജിച്ച് തന്ത്രിയും സർക്കാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE