ഇന്ത്യയുടെ സ്വന്തം 6ജി; 2024ഓടെ പുറത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി

By News Desk, Malabar News
6g in india

ന്യൂഡെൽഹി: ആഗോളതലത്തിൽ പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നിരിക്കുകയാണ്. എങ്കിലും ഇന്ത്യ ഇതുവരെ 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. ഇതിനിടെ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇത് സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്.

2023 അവസാനമോ 2024 ആദ്യമോ തദ്ദേശീയമായി വികസിപ്പിച്ച 6ജി അവതരിപ്പിക്കുമെന്നാണ് കേന്ദ്ര വാർത്താവിനിമയ, ഇലക്‌ട്രോണിക്‌സ്‌, ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പ്രഖ്യാപനം. ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് ഗ്രൂപ്പ് നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഇതിനകം തന്നെ 6ജിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ശാസ്‌ത്രജ്‌ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അതിനു വേണ്ട എല്ലാ അനുമതികളും നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 6ജി ടെക്‌നോളജിക്കായി സോഫ്‌റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിര്‍മിക്കുന്നുണ്ട്, ഇത് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങള്‍ക്കും നല്‍കാനായേക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സ്വന്തം 5ജിയുടെയും ജോലികൾ നടക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. അടുത്ത വർഷം മൂന്നാം പാദത്തോടെ ഇത് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: വിലക്ക് നീക്കും; അന്താരാഷ്‌ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE