കണ്ണൂര്‍ വിമാനത്താവളം; ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍

By Staff Reporter, Malabar News
kannur image_malabar news
Representational Image
Ajwa Travels

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ – ഹൈദരാബാദ് സെക്റ്ററിലുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ഹൈദരാബാദില്‍ നിന്നും രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തുമണിക്ക് തിരിച്ചു പോകുന്ന തരത്തിലാണ് സര്‍വീസ്. നിലവില്‍ വൈകുന്നേരം 4.50 ന് കണ്ണൂരിലെത്തി 9.20ന് ഹൈദരാബാദിലേക്ക് തിരിച്ച് പോകുന്ന സര്‍വീസാണുള്ളത്.

കൊച്ചി, ഹുബ്ളി എന്നിവിടങ്ങളിലേക്ക് ആഴ്‌ചയില്‍ മൂന്നു സര്‍വീസും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് ആഴ്‌ചയില്‍ നാലു സര്‍വീസും ഇന്‍ഡിഗോ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. കൂടാതെ കോവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള എയര്‍ബബിള്‍ നോണ്‍ ഷെഡ്യൂള്‍ സര്‍വീസുകളുടെ ഭാഗമായി ഷാര്‍ജ, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ പ്രതിവാര സര്‍വീസുകള്‍ നടത്തുന്നുണ്ട്.

അതേസമയം ഈ മാസം 16 മുതല്‍ ഇന്‍ഡിഗോയുടെ കണ്ണൂര്‍-ചെന്നൈ സര്‍വീസ് എല്ലാ ദിവസവുമാക്കുന്നുണ്ട്. ബെംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ രണ്ട് പ്രതിദിന സര്‍വീസുകളാണ് ഇപ്പോഴുള്ളത്.

Read Also: ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ് എന്ന സ്ഥാപനത്തിന്റെ അംഗീകാരം ദുബായ് ഭരണകൂടം റദ്ദാക്കിയതോടെ രണ്ടാഴ്‌ച മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു 120 ലധികം യാത്രക്കാരുടെ യാത്ര മുടങ്ങിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. വിമാനക്കമ്പനിയില്‍ നിന്ന് യഥാസമയം അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം പ്രതിഷേധവും നടത്തിയിരുന്നു.

മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് സ്‍ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഡെല്‍ഹിയിലെ രണ്ടു ലാബുകളിലെയും ജയ്‌പൂരിലെ ഒരു ലാബിലെയും പരിശോധനാ ഫലങ്ങള്‍ക്കും ദുബായ് ഭരണകൂടം അംഗീകാരം നിഷേധിച്ചിരുന്നു.

Malabar News: മഅ്ദിന്‍ ‘സ്‌നേഹ നബി’ റബീഅ് ക്യാമ്പയിന്‍ ഈ മാസം 15 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE