സംസ്‌ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലം; നിക്ഷേപസൗഹൃദ സാഹചര്യമെന്നും മന്ത്രി

By Staff Reporter, Malabar News
lokayukta-p-rajeev
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്നും നിക്ഷേപ സൗഹൃദ സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ, മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി നിയമവ്യവസ്‌ഥകള്‍ പാലിച്ച്‌ നല്ല രീതിയില്‍ മുന്നോട്ടു പോകാമെന്ന് മന്ത്രി വ്യക്‌തമാക്കി.

‘കേരളത്തിലെ വ്യവസായ അന്തരീക്ഷം പൊതുവേ അനുകൂല സ്‌ഥിതിയിലാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താൻ ഉപയോഗിക്കുകയാണ്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കേരളത്തിലൊരു നിയമവ്യവസ്‌ഥ നിലവിലുണ്ട്’, വ്യവസായമന്ത്രി പറഞ്ഞു.

Most Read: മകനെതിരെ തെളിവ് ലഭിച്ചാൽ മന്ത്രിസ്‌ഥാനം രാജിവെക്കും; അജയ് മിശ്ര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE