അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

By Team Member, Malabar News
Investigation On The Attappadi Child Death
Ajwa Travels

തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഇന്ന് മരണപ്പെട്ടത്.

ഗീതു-സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഉണ്ടായ മൂന്നാമത്തെ ശിശു മരണമാണ് ഇപ്പോൾ റിപ്പോർട് ചെയ്‌തത്‌. കൂടാതെ ഈ വർഷത്തെ പത്താമത്തെ ശിശു മരണം കൂടിയാണിത്.

4 ദിവസത്തിനിടെ 3 കുഞ്ഞുങ്ങൾ മരിച്ച സാഹചര്യം അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Read also: നിയന്ത്രണങ്ങൾ നീക്കിയില്ല; മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE