തെഹ്റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്‌ത്രജ്‌ഞന്‍ മുഹ്സന്‍ ഫക്രിസാദേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലാണ് വെള്ളിയാഴ്‌ച മരണവിവരം പുറത്തുവിട്ടത്. ഇറാന്‍ തലസ്‌ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തില്‍വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി വ്യക്‌തമാക്കി. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്സിന്റെ മുതിര്‍ന്ന ശാസ്‌ത്രജ്‌ഞനും ഇറാന്‍ ആണവായുധ പ്രോജക്റ്റിന്റെ തലവനുമാണ് മുഹ്സന്‍ ഫക്രിസാദേഹ്.
Read also: ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി