ഐഎസ്എല്ലിന്റെ ഏഴാം പതിപ്പ് ഗോവയില്‍

By Team Member, Malabar News
Malabarnews_ISL
Representational image
Ajwa Travels

ഗോവ : ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഗോവയില്‍ നടക്കും. ഐഎസ്എല്ലിന്റെ 7ആം സീസണാവും നവംബറില്‍ ഗോവയില്‍ ആരംഭിക്കുക. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, വാസ്‌കോയിലെ തിലക് മൈദാന്‍ സ്റ്റേഡിയം തുടങ്ങി മൂന്നു സ്റ്റേഡിയങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളിലാവും മത്സരങ്ങള്‍.

ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനിയാണ് ഈ വര്‍ഷത്തെ ഐഎസ്എല്‍ വേദി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിനെ രാജ്യാന്തരതലത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ ഐഎസ്എല്ലിന് സാധിച്ചുവെന്ന് നിത അംബാനി പറഞ്ഞു. വേള്‍ഡ് ലീഗ് ഫോറത്തിലെ ഐഎസ്എല്ലിന്റെ അംഗത്വവും സിറ്റി എഫ്ബി ഗ്രൂപ്പിന് മുംബൈ സിറ്റി എഫ്‌സിയിലുള്ള നിക്ഷേപകത്വവും എടികെയുടെ മോഹന്‍ ബഗാനുമായുള്ള കൂടിച്ചേരലും ഐഎസ്എല്ലിന്റെ സോഷ്യല്‍ മീഡിയയിലെ വളര്‍ച്ചയുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചാസൂചകങ്ങളാണെന്നും നിത അംബാനി കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ ഐഎസ്എല്‍ സീസണ്‍ ഉറപ്പ് വരുത്താന്‍ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍), സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഒത്തുചേര്‍ന്നാവും ഈ വര്‍ഷത്തെ സൂപ്പര്‍ ലീഗിന് ചുക്കാന്‍ പിടിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE