സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

By Staff Reporter, Malabar News
rain
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന് പുറമെ ലക്ഷദ്വീപിലെ ചിലയിടങ്ങളിലും ജനുവരി 30, 31 തീയതികളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ സംസ്‌ഥാനത്ത് ദുര്‍ബലമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്‌ഥാനത്ത് എവിടെയും മഴ ലഭിച്ചില്ല.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ താപനില ഗണ്യമായി കുറഞ്ഞ നിലയാണ്. സംസ്‌ഥാനത്തു മറ്റിടങ്ങളിൽ വലിയ മാറ്റമില്ല. കണ്ണൂര്‍ ജില്ലയില്‍ സാധാരണയില്‍ നിന്നും ഉയര്‍ന്ന നിലയിലാണ് താപനില. ഇന്ന് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് തൃശൂര്‍ ജില്ലയിലെ വെള്ളനിക്കരയിലാണ്(19 ഡിഗ്രി സെല്‍ഷ്യസ്).

Read Also: ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ല; കസേരക്ക് വേണ്ടി കലാപത്തിനില്ലെന്ന് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE