ടെൽ അവീവ്: ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്‌ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. എന്നാൽ, അബു മുറാദിന്റെ മരണം ഹമാസ് സ്‌ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്‌ച മുതൽ ഇസ്രയേലിൽ ആരംഭിച്ച ആക്രമണത്തിന് ഹമാസിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്‌തിയാണ് അബു മുറാദെന്നാണ് റിപ്പോർട്ടുകൾ. ഗാസയിൽ നടന്ന ബോംബാക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്.
ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് വെളിപ്പെടുത്താനാവില്ല എന്നാണ് നെതന്യാഹു പറഞ്ഞത്. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ വ്യാപക പരിശോധന നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് പലസ്‌തീൻ ജനതയ്‌ക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി നിരവധിയാളുകൾ ഈജിപ്‌ത് അതിർത്തിയോട് ചേർന്ന ഗാസയുടെ തെക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം