ഷിറീൻ അബൂ അഖ്‌ലയുടെ സംസ്‌കാരത്തിനിടെ ഇസ്രായേല്‍ അക്രമം; അപലപിച്ച് യുഎസ്

By Syndicated , Malabar News
israeli-police-attack-towards-shireen-abu-akleh-s-funeral

ജെറുസലേം: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍ ജസീറ മാദ്ധ്യമപ്രവര്‍ത്തക ഷിറീൻ അബൂ അഖ്‌ലയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഇസ്രായേല്‍ പോലീസിന്റെ അക്രമം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ സൈന്യം ആക്രമിക്കുകയായിരുന്നു. ഇസ്രായേല്‍ സേന നടത്തിയ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീഴുകയും ചെയ്‌തു.

ആയിരക്കണക്കിന് പേരായിരുന്നു ഷിറീനിന്റെ സംസ്‌കാര ചടങ്ങുകളിലും വിലാപയാത്രയിലും പങ്കെടുത്തത്. മൗണ്ട് സിയോണ്‍ പ്രൊട്ടസ്‌റ്റന്റ് സെമിത്തേരിയിലാണ് ഷിറീനിന്റെ മൃതദേഹം ഖബറടക്കിയത്. ഷിറീന്‍ അബു അഖ്‌ലേയുടെ സംസ്‌കാര ചടങ്ങിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ചുകൊണ്ട് യുഎസ് രംഗത്തെത്തിയിട്ടുണ്ട്.

ഷിറീനിന്റെ സംസ്‌കാര ചടങ്ങിലേക്ക് ഇസ്രായേലി പൊലീസ് അതിക്രമിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ ദുഖമുണ്ടാക്കിയെന്നും ഇസ്രായേലിന്റെയും പലസ്‌തീന്റെയും പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ടെന്നും സംഘര്‍ഷമൊഴിവാക്കാൻ ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നുമാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ പ്രതികരിച്ചത്.

സംഭവത്തില്‍ അല്‍ ജസീറയും അപലപിച്ചിട്ടുണ്ട്. വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങള്‍ അന്താരാഷ്‍ട്ര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു അല്‍ ജസീറ പ്രതികരിച്ചത്. അതേസമയം, സംഭവത്തെ പാശ്‌ചാത്യ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്‌ത രീതിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. റഷ്യന്‍ സേനയാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നതെങ്കില്‍ പാശ്‌ചാത്യരുടെ മുഴുവന്‍ പ്രധാന വാര്‍ത്ത അതാകുമായിരുന്നു എന്ന് സ്‌കോട്ടിഷ് പാര്‍ലമെന്റംഗം റോസ് ഗ്രീര്‍ ട്വീറ്റ് ചെയ്‌തു.

 

വെസ്‌റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽസൈനിക നടപടി റിപ്പോർട് ചെയ്യുന്നതിനിടെയാണ് ഷിറീൻ കൊല്ലപ്പെടുന്നത്. അൽ ജസീറയുടെ അറബിക് ചാനലിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകയായ ഷിറീന് തലയ്‌ക്കാണ് വെടിയേറ്റത്. ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2000 മുതൽ അൽ ജസീറക്ക് ഒപ്പമുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകയുടെ കൊലപാതകം സഹപ്രവർത്തകരെയാകെ ഞെട്ടിക്കുന്നതാണെന്ന് റാമല്ലയിലെ അൽ ജസീറ റിപ്പോർട്ടർ നിദ ഇബ്രാഹിം പറഞ്ഞു. ഷിറീനൊപ്പം മറ്റൊരു മാദ്ധ്യമ പ്രവർത്തകനും വെടിയേറ്റിരുന്നു. ജെറുസലേം കേന്ദ്രീകരിച്ചുള്ള അൽ- ഖുദ്‌സ്‌ ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമൗദിക്കാണ് വെടിയേറ്റത്. ഇദ്ദേഹം ചികിൽസയിൽ തുടരുകയാണ്.

Read also: രാഹുൽ ​ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE