രാഹുൽ ​ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും

By Syndicated , Malabar News
rahulgandhi
Ajwa Travels

ഉദയ്‌പൂർ: രാഹുൽ ​ഗാന്ധി പാർട്ടി അധ്യക്ഷനാവാൻ ഗണപതി ഹോമവും പൂജയും നടത്തി കോൺ​ഗ്രസ് പ്രവർത്തകർ. ചിന്തൻ ശിബിരം നടക്കുന്ന ഉദയ്‌പൂരിലെ വേദിയിൽ മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ നടത്തി കോൺ​ഗ്രസിനെ രക്ഷിക്കാൻ പരിശ്രമിക്കുമെന്നാണ് പൂജയുടെ നേതൃത്വം വഹിക്കുന്ന ജ​ഗദീശ് ശർമ്മ വ്യക്‌തമാക്കുന്നത്‌.

അതേസമയം കോൺഗ്രസ് അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് അതൃപ്‌തിയുണ്ടെന്നാണ് സൂചന. വിഷയത്തിലിപ്പോൾ നിലപാട് അറിയിക്കുന്നില്ലെന്നും, പാർട്ടി ശാക്‌തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു.

നേരത്തെ കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം അനിവാര്യമെന്നും താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആത്‌മപരിശോധനക്ക് തയ്യാറാകണമെന്നും ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. മുന്നോട്ടുള്ള പാതയിൽ നേരിടേണ്ട കഷ്‌ടതകൾ ആരും മറക്കരുതെന്നും സോണിയ കൂട്ടിച്ചേർത്തു. കോൺഗ്രസ് ചിന്തൻ ശിബിർ ഉദയ്‌പൂരിൽ തുടരുകയാണ്.

Read also: ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE