കൊച്ചി: എറണാകുളം ലുലു മാളിൽ പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി. വാണിജ്യ സ്‌ഥാപനങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്‌കോ കളമശേരിയും പോളി വടക്കനും നൽകിയ ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തീർപ്പാക്കി.
കെട്ടിട ഉടമകൾക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരം ഉണ്ടെന്ന് കോടതി അറിയിച്ചു. കെട്ടിട ഉടമക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ നൽകുന്ന ലൈസൻസ് മുഖേന പാർക്കിങ് ഫീസ് ഉപഭോക്‌താക്കളിൽ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതി ഹരജി തീർപ്പാക്കിയത്.
കെട്ടിടങ്ങൾക്ക് നിശ്‌ചിത പാർക്കിങ് സൗകര്യം വേണമെന്ന് മാത്രമേ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിൽ പറയുന്നുള്ളൂ. ലുലു മാളിലെ ബേസ്‌മെന്റ് പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത് നിയമപ്രകാരമാണെന്നും കോടതി വിലയിരുത്തി. നിയമപ്രകാരംഇവിടെ 1083 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. അവിടെ പാർക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നത് നിയമപരമാണെന്നും കോടതി അറിയിച്ചു.
Most Read: സന്ദർശകരുടെ എണ്ണം കൂടി; ദോഹയിൽ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്