പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരം; വീണ ജോർജ്

By Desk Reporter, Malabar News
The drug crisis campaign is baseless; Minister Veena George
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിജി ഡോക്‌ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു.

സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. 373 റസിഡന്റ് ജൂനിയർ ഡോക്‌ടർമാരെ തിങ്കളാഴ്‌ചക്കകം നിയമിക്കും. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെക്കാമെന്നും സമരക്കാര്‍ അറിയിച്ചു. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്‌തത ഇല്ലെന്നും പിജി ഡോക്‌ടർമാർ പറഞ്ഞു.

ജോലിഭാരം കുറക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്‌ടർമാരെ താൽകാലികമായി നിയമിക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രി സർക്കാർ പുറത്തിറക്കി. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് താൽകാലിക നിയമനം. എന്നാൽ ഈ ഉത്തരവിൽ വ്യക്‌തത ഇല്ലെന്നാണ് സമരക്കാർ പറയുന്നത്.

Most Read:  ‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’; മന്ത്രിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച് ലീഗ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE