50 വർഷമായി കായ്‌ക്കുന്നത് പുറംതോടില്ലാത്ത ചക്കകൾ; കൗതുകമായി ഒരു പ്‌ളാവ്

By News Desk, Malabar News
jackfruit without shell in idukki curious

പുറംതോടില്ലാതെ കായ്‌ക്കുന്ന ചക്കകൾ കൗതുകമുണർത്തുന്നു. ഇടുക്കി കുമളി മൈലാടുംപാറ സ്വദേശി വിശ്വംഭരന്റെ പുരയിടത്തിലെ ഒരു പ്‌ളാവിലാണ് വര്‍ഷങ്ങളായി പുറംതോടില്ലാതെ ചക്കകൾ ഉണ്ടാകുന്നത്. കഴിഞ്ഞ 50 വർഷമായി കാണുന്നവരെ അൽഭുതപ്പെടുത്തി ഈ പ്‌ളാവ് വിശ്വംഭരന്റെ പുരയിടത്തിൽ തലയുയർത്തി നിൽക്കുകയാണ്.

എല്ലാ വർഷവും ഇതിൽ ചക്ക കായ്‌ക്കാറുണ്ടെങ്കിലും പുറംതോട് ഉണ്ടാകാറില്ല. എന്നാൽ, സാധാരണ ചക്കയുടെ രുചിയൊന്നും ഈ കേമനില്ല. പുറംതോടില്ലാത്തതിനാൽ മധുരം കുറവാണ്. നാവിന് മധുരമില്ലെങ്കിലും കണ്ണിന് കൗതുകമാണ് ഈ കാഴ്‌ച. അപൂർവ ചക്ക കായ്‌ച്ചു നിൽക്കുന്നത് കാണാൻ നിരവധി ആളുകൾ വിശ്വംഭരന്റെ വീട് തേടി എത്താറുണ്ട്. ഈ വർഷം പത്തോളം ചക്കകളാണ് പ്‌ളാവിൽ കായ്‌ച്ച് നിൽക്കുന്നത്.

Most Read: വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോൽസാഹിപ്പിക്കില്ല; വിജയ് ബാബുവിനെതിരെ അപ്പീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE