ഉചിതമായ സമയത്ത് ജമ്മു കശ്‍മീ​രിന് സംസ്‌ഥാന പദവി നല്‍കും; അമിത് ഷാ

By Staff Reporter, Malabar News
amith sha
അ​മി​ത് ഷാ
Ajwa Travels

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീ​രിന് ഉചിതമായ സമയത്ത് സംസ്‌ഥാന പദവി നല്‍കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകസഭയില്‍ ജമ്മു കശ്‍മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷായുടെ പ്രതികരണം.

ഈ ബില്‍ കൊണ്ടുവന്നാല്‍ ജമ്മു കശ്‍മീരിന് സംസ്‌ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ അത്തരമൊരു ഉദ്ദേശവും ബില്ലില്‍ ഇല്ലെന്നും ഉചിതമായ സമയത്ത് ജമ്മു കശ്‍മീരിന് സംസ്‌ഥാന പദവി നല്‍കുമെന്നും വ്യക്‌തമാക്കി.

‘ബില്‍ കൊണ്ടുവന്നാല്‍ ജമ്മു കശ്‍മീരിന് സംസ്‌ഥാന പദവി ലഭിക്കില്ലെന്നാണ് പല എംപിമാരും പറഞ്ഞത്. എന്നാല്‍ ബില്ലിന്റെ ഉദ്ദേശ്യങ്ങള്‍ ഞാന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ജമ്മു കശ്‍മീരിന് സംസ്‌ഥാന പദവി ലഭിക്കില്ലെന്ന് ഒരിടത്തും എഴുതിയിട്ടില്ല,’ അമിത് ഷാ പറഞ്ഞു. കൂടാതെ എവിടെ നിന്നാണ് ഇത്തരമൊരു തെറ്റായ നിഗമനത്തില്‍ എത്തുന്നതെന്ന് ചോദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ഈ ബില്ലിന് ജമ്മു കശ്‍മീരിന്റെ സംസ്‌ഥാന പദവിയുമായി യാതൊരു ബന്ധവുമില്ലെന്നും ഉചിതമായ സമയത്ത് ആ പദവി നല്‍കുമെന്നും വ്യക്‌തമാക്കി.

Read Also: ട്രാക്‌ടർ റാലിക്കിടെ സംഘർഷം; 3 പേർ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE