ജെഡിഎസ്, എൽജെഡി ലയനം; തീരുമാനമായില്ലെന്ന് എംവി ശ്രേയാംസ് കുമാർ

By Staff Reporter, Malabar News
dispute in ljd against mv sreyas kumar
MV Shreyams Kumar
Ajwa Travels

കണ്ണൂർ: ജെഡിഎസ്-എൽജെഡി ലയനത്തിൽ തീരുമാനമായിട്ടില്ലെന്ന് എംവി ശ്രേയാംസ്‌കുമാർ എംപി. എൽജെഡിയായി തുടരാനാണ് ഇപ്പോൾ തീരുമാനം. കർണാടകയിൽ ജെഡിഎസ്, ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.

ലയനം ഉടനുണ്ടാകുമെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ കെ കൃഷ്‌ണൻകുട്ടിയുടെ പ്രഖ്യാപനം തള്ളി എൽജെഡി സംസ്‌ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ എം.പി നേരിട്ട് രംഗത്ത് വരികയായിരുന്നു. ലയനം സംബന്ധിച്ച് പല ചർച്ചകളും നടന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

സോഷ്യലിസ്‌റ്റ് ഐക്യം എല്ലാ സോഷ്യലിസ്‌റ്റുകളുടെയും മനസിലെ വറ്റാത്ത ആഗ്രഹമാണ്. ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ. നിലവിൽ എൽജെഡിയായി തുടരുമെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. കണ്ണൂർ പാനൂരിൽ പിആർ കുറുപ്പ് അനുസ്‌മരണ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു എംവി ശ്രേയാംസ് കുമാർ.

Read Also: വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE