കരുതൽ കൊടുക്കേണ്ടവരെ കൂടുതൽ അപകടത്തിലാക്കി; മോദിയെ കടന്നാക്രമിച്ച് മേവാനി

By Desk Reporter, Malabar News
Jignesh Mevani_2020 Aug 30

ന്യൂഡൽഹി: മേഘാലയയിൽ ചികിത്സ കിട്ടാതെ ​ഗർഭിണികളും നവജാത ശിശുക്കളും മരിച്ച സംഭവത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് എംഎൽഎ ജി​ഗ്നേഷ് മേവാനി. ട്വിറ്ററിലായിരുന്നു മേവാനിയുടെ വിമർശനം. ഏറ്റവും അപകട സാഹചര്യത്തിൽ ഉള്ളവരെ കൂടുതൽ അപകടത്തിലാക്കുകയാണ് മോദി സർക്കാർ ചെയ്തതെന്ന് മേവാനി കുറ്റപ്പെടുത്തി. മേഘാലയയുടെ സ്ഥിതി ഇതാണെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും മേവാനി ട്വീറ്റിൽ ചോദിച്ചു.

“വളരെ ലജ്ജാകരവും ഗുരുതരവുമാണ്! ലോക്ക്ഡൗണിനെക്കുറിച്ച് മോദി സർക്കാരിന് ഒരു പദ്ധതിയും ഇല്ലായിരുന്നു”- ജി​ഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ 61 ​ഗർഭിണികളും 877 നവജാത ശിശുക്കളുമാണ് മേഘാലയയിൽ ചികിത്സ കിട്ടാതെ മരിച്ചത് എന്നാണ് കണക്ക്. സംസ്ഥാനത്തെ ആരോ​ഗ്യ സംവിധാനങ്ങൾ കോവിഡ് ചികിത്സക്കായി വിനിയോ​ഗിച്ചതിനെത്തുടർന്നാണ് മറ്റ് രോ​ഗികൾക്ക് ചികിത്സ കിട്ടാതെ പോയതെന്നാണ് വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE