കോവിഡ് കാലത്ത് സൗജന്യവുമായി ജിയോ; പ്രതിമാസം 300 ഔട്ട്‌ഗോയിംഗ് കോളുകള്‍ നൽകും

By News Desk, Malabar News
JIO new offers
Representational Image

മുംബൈ: കോവിഡ് കാലത്ത് രണ്ട് പ്രത്യേക സംരംഭങ്ങൾ പ്രഖ്യാപിച്ച് ജിയോ. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിയോ പ്ളാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്‌താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകള്‍ നല്‍കുമെന്ന് ജിയോ വാഗ്‌ദാനം ചെയ്യുന്നു.

ഇവർക്ക് പകര്‍ച്ചവ്യാധിയുടെ മുഴുവന്‍ കാലയളവിലും പ്രതിദിനം 10 മിനിറ്റ് സംസാര സമയം പ്ളാന്‍ ചാര്‍ജ് ചെയ്‌തില്ലെങ്കിലും തികച്ചും സൗജന്യമായി നല്‍കും. റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ്‌ ഈ ഈ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാമതായി, ഒരു ഉപയോക്‌താവ് റീചാര്‍ജ് ചെയ്യുന്ന ഓരോ ജിയോ ഫോണ്‍ പ്ളാനിനും സൗജന്യ റീചാര്‍ജ് പ്ളാന്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക റീചാര്‍ജ് പ്ളാന്‍ ജിയോ ഫോണ്‍ ഉപയോക്‌താവ് പണമടച്ച പ്ളാനിന് തുല്യമായിരിക്കും.

ഉദാഹരണത്തിന്, 75 രൂപ പ്ളാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഒരു ജിയോ ഫോണ്‍ ഉപയോക്‌താവിന് 75 രൂപ അധിക പ്ളാന്‍ തികച്ചും സൗജന്യമായി ലഭിക്കും. വാര്‍ഷിക പ്ളാനുകളില്‍ ഈ ഓഫര്‍ ബാധകമല്ല. ജിയോ ഫോണ്‍ ഉപയോക്‌താക്കള്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭങ്ങള്‍ വരുന്നതെന്നും പകര്‍ച്ചവ്യാധിയെ നേരിടാന്‍ പൗരൻമാരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും റിലയന്‍സ് പറയുന്നു.

Read Also: പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE