അക്ഷര പ്രേമികളുടെ അഭിമാന നിമിഷം; മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാര സമര്‍പ്പണം ഇന്ന്

By News Desk, Malabar News
akkitham jnanpith award dedication today
AKKITHAM
Ajwa Travels

ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഇന്ന് 12 മണിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും. കുമരലന്നൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ മന്ത്രി എ.കെ ബാലന്‍ നേരിട്ടെത്തി പുരസ്‌കാരം സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുമരലന്നൂരും അക്കിത്തത്തിന്റെ വസതിയും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. മലയാളക്കരയാകെ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ധന്യ നിമിഷത്തിനായി കാത്തിരിക്കുകയാണ്.

അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വസതിയില്‍ എത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വലിയ ഒരു ആള്‍ക്കൂട്ടം അനുവദിക്കരുതെന്ന് പോലീസിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പുറത്ത് നിന്ന് 50 പേരെ മാത്രമേ ചടങ്ങില്‍ അനുവദിക്കുകയുള്ളൂ.

ഏറെ അഭിമാനത്തിലും ആഹ്‌ളാദത്തിലുമാണ് കുമരലന്നൂര്‍ നിവാസികള്‍. മഹാകവിക്ക് ഈ പുരസ്‌കാരം നേരത്തെ തന്നെ ലഭിക്കേണ്ടതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. രണ്ടാം തവണയാണ് കുമരലന്നൂരിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. മുമ്പ് എം.ടി വാസുദേവന്‍ നായരും പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ഇരുവരും കുമരലന്നൂര്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചതാണ് എന്നതും നാടിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുന്നു.

എന്നാല്‍, അക്കിത്തം യാതൊരു അമിതാഹ്‌ളാദവും പ്രകടിപ്പിക്കുന്നില്ല. ഇന്നലെയും അദ്ദേഹം കിടപ്പിലായിരുന്നു. എല്ലാം നല്ലതിനാണെന്ന് മാത്രമാണ് അക്കിത്തം പറയുന്നത്. തന്റെ കവിതകളിലെ പോലെ ജീവിതത്തിലും ലാളിത്യം പുലര്‍ത്താന്‍ അദ്ദേഹം മറക്കാറില്ല എന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പുരസ്‌കാര സമര്‍പ്പണത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ മഹാകവിയുടെ അംഗീകാരത്തിന് സാക്ഷ്യം വഹിക്കാന്‍ സംസ്ഥാനമാകെ ഒരുങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE