അധികാരത്തില്‍ എത്തിയാല്‍ കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തില്‍ പരിഹാരം; ജോ ബൈഡന്‍

By Team Member, Malabar News
Malabarnews_joe biden
Joe Biden
Ajwa Travels

വാഷിംഗ്ടണ്‍ : അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്‌ദാനവുമായി അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഇത്തവണ മല്‍സരിക്കുന്നത് ജോ ബൈഡനാണ്. രാജ്യത്ത് കോവിഡ് വൈറസിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം തന്നെ മുന്‍ഗണന പട്ടികയില്‍ ഉള്ള കാര്യമായിരിക്കും പൗരത്വം നല്‍കുന്നതെന്നും ബൈഡന്‍ വ്യക്‌തമാക്കി. രാജ്യത്തെ സമ്പദ് വ്യവസ്‌ഥ പുനഃസ്‌ഥാപിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമേരിക്കന്‍ ബന്ധം പുനഃസ്‌ഥാപിക്കുക എന്നിവ പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അതിന്റെ ഭാഗമായി ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് മഹാമാരിയെ തുടച്ചു നീക്കാനുള്ള ശക്‌തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമായിരിക്കും ഈ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്ന കാര്യങ്ങള്‍ ഒന്നും തന്നെ സാധാരണമല്ലെന്നും ലോകരാജ്യങ്ങള്‍ അവയെ അമ്പരന്നാണ് വിലയിരുത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരെ കൃത്യ സമയത്ത് നടപടികള്‍ എടുക്കാത്തതിനാല്‍ വലിയ വിപത്താണ് രാജ്യത്ത് ഉണ്ടായത്. 215000 പേരാണ് കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ട്രംപ് കൃത്യ സമയത്ത് എടുക്കാഞ്ഞത് ആണ് രാജ്യത്ത് കാര്യങ്ങള്‍ ഇത്രയധികം മോശമാകാന്‍ കാരണമെന്നും ബൈഡന്‍ ആരോപിച്ചു.

Read also : കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE