ജനാധിപത്യം ദുര്‍ബലം ആയിരിക്കുന്നുവെന്ന് ബൈഡന്‍; ട്രംപിനെ തള്ളി ലോകനേതാക്കള്‍

By News Desk, Malabar News
Ajwa Travels

വാഷിങ്ടണ്‍: ജനാധിപത്യം ശിഥിലമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് യുഎസ് പാര്‍ലമെന്റില്‍ നടന്ന ആക്രമങ്ങളെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനങ്ങളെ വിമര്‍ശിച്ചാണ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്‌തത്‌.

‘ഈ ദിവസം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ജനാധിപത്യം ദുര്‍ബലമായിരിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തല്‍. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസ്സുള്ള ജനങ്ങള്‍ വേണം. ഉറച്ചുനില്‍ക്കാന്‍ ധൈര്യമുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യത്തിനുമല്ലാതെ ജനങ്ങളുടെ നന്‍മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണം അത്’- ബൈഡന്‍ ട്വീറ്റില്‍ പറയുന്നു.

ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ‘അമേരിക്ക ജനാധിപത്യത്തിന് പ്രധാന്യം നല്‍കുന്ന രാജ്യമാണ്. ലോകത്തിന് മുന്നിലും അത് അത്തരത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സമാധാനപരമായി അധികാര കൈമാറ്റം ഉണ്ടാകേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു.

‘ജനാധിപത്യം തന്നെ വിജയിക്കും വോട്ട് ചെയ്‌ത്‌ സമാധാനപരമായി ഭരണകര്‍ത്താവിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ ശബ്‌ദത്തിന് വില കൊടുക്കണം, അക്രമാസക്‌തരായ ആള്‍ക്കൂട്ടത്തിന്റെ ശബ്‌ദമല്ല കേള്‍ക്കേണ്ടത്’- ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ‘അമേരിക്കന്‍ സ്‌ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണം’- ഫ്രഞ്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്‌തു.

ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്‌തി‌രുന്നു. ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു. സ്‌കോട്ടിഷ് പ്രധാനമന്ത്രിയും പോളണ്ട് വിദേശകാര്യമന്ത്രിയും അടക്കം നിരവധി ലോകനേതാക്കള്‍ യുഎസ് പാര്‍ലമെന്റില്‍ നടന്ന ട്രംപ് അനുകൂലികളുടെ തേര്‍വാഴ്‌ചയെ അപലപിച്ചു രംഗത്ത് എത്തിയിരുന്നു.

National News: കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE