ജോക്കർ മാൽവെയർ ഭീഷണി; എട്ട് ആപ്ളിക്കേഷനുകൾ​ നീക്കം ചെയ്‌ത് ഗൂഗിൾ

By Syndicated , Malabar News
joker-malware
Ajwa Travels

കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ സിസ്‌റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയറായ ജോക്കർ മാൽവെയറിന്റെ ആക്രമണ ഭീഷണിയെ തുടർന്ന് എട്ട് ആൻഡ്രോയിഡ് ആപ്ളിക്കേഷനുകൾ​ പ്ളേസ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്‌തു.

ഉപഭോക്‌താക്കളുടെ എസ്എംഎസ്, കോൺടാക്റ്റ് ലിസ്‌റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുകയാണ് ജോക്കർ മാൽവെയറിന്റെ പ്രവർത്തന രീതി. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകരാണ് മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഓക്‌സിലറി മെസേജസ്​, ഫാസ്‌റ്റ്​ മാജിക്​ എസ്എംഎസ്​, ഫ്രീ കാം സ്‌കാനർ, സൂപ്പർ മെസേജ്​, എലമെൻറ്​ സ്‌കാനർ, ഗോ മെസേജസ്​, ട്രാവൽ വാൾപേപ്പേഴ്​സ്, സൂപ്പർ എസ്​എംഎസ് ​എന്നീ ആപ്ളിക്കേഷനുകളാണ് ഗൂഗിൾ നീക്കം ചെയ്‌തത്‌.

Read also: ‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE