ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബല്‍റാംപുര്‍ ദേഹാത് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിംഗിന്റെ വീട്ടിലെ മുറിയിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടര്‍ന്നുപിടിച്ചിരുന്നു. ഇരുവരെയും ഉടന്‍ ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.
ഫൊറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് പരിശോധന നടത്തി. ‘വാതില്‍ പുറത്ത് നിന്ന് പൂട്ടിയിട്ടതായി കണ്ടെത്തി. മരിച്ചയാളുടെ മുറിയില്‍ മാത്രമാണ് തീപിടിത്തമുണ്ടായത്. ഫോറന്‍സിക് വിദഗ്ധരുടെ സംഘവും സ്‌ഥലം സന്ദര്‍ശിച്ചു. പ്രാഥമിക പരിശോധന റിപ്പോർട്ട് ഉടന്‍ വെളിപ്പെടുത്തും’-പൊലീസ് പറഞ്ഞു.
Read also: നിര്‍ബന്ധിത മതപരിവര്‍ത്തന ബില്ലിന് യുപിയില്‍ ഗവര്‍ണറുടെ അംഗീകാരം