കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും മടിയില്ലാത്ത സ്‌ഥാനാർഥിയാണ് കെ ബാബുവെന്നും എം സ്വരാജ് പറഞ്ഞു.
താൻ വികസനം മാത്രമാണ് വോട്ടർമാരോട് പറയാൻ ശ്രമിക്കുന്നതെന്നും തൃപ്പൂണിത്തുറ സത്യമുള്ള നാടാണെന്നും വോട്ടുകച്ചവടം വിലപ്പോവില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. കെ.ബാബുവിനെതിരെ നേരത്തെ കോടിയേരി ബാലകൃഷ്‌ണനും രംഗത്തെത്തിയിരുന്നു.
ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്‌ഥാനാർഥിയെ നിശ്‌ചയിച്ചത് ആർഎസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടർഭരണം തടയാൻ സംസ്‌ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്‌ലാമിയുമായും ആർഎസ്എസുമായും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Also: ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ