കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി

By News Desk, Malabar News
K Fon Project
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കെതിരെ വീണ്ടും ബിജെപി രംഗത്ത്. പദ്ധതിയുടെ മറവിൽ സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റി ഇടനില നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. കെ ഫോണിനായി ഒപ്‌റ്റിക്കൽ ഫൈബർ കേബിളിടാൻ സർക്കാർ കരാർ നൽകിയതിലാണ് കോടികളുടെ തട്ടിപ്പ് നടന്നതായി ബിജെപി ആരോപിച്ചിരിക്കുന്നത്. ബിജെപി സംസ്‌ഥാന വക്‌താവ്‌ സന്ദീപ് വാചസ്‌പതിയാണ് തട്ടിപ്പ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

പൊതുമേഖലാ സ്‌ഥാപനമായ ‘ബെല്ലിനാണ്’ കേബിളിടാൻ കരാർ നൽകിയത്. കിലോമീറ്ററിന് 48,000 രൂപ വരെയുള്ള നിരക്കിലാണ് കരാർ. ഉപകരാർ നൽകില്ലെന്ന് സർക്കാരുമായി ധാരണയുണ്ടാക്കിയ ബെല്ലിൽ നിന്ന് ഈ കരാർ സിപിഎമ്മിന് ബന്ധമുള്ള സർക്കാരിന്റെ എല്ലാ നിർമാണ കരാറുകൾക്കും ആദ്യം പരിഗണിക്കുന്ന സൊസൈറ്റിക്ക് നൽകി. ഇവർ വീണ്ടും ഉപകരാർ നൽകിയത് വെറും 8,000 മുതൽ 10,000 രൂപക്കാണ്. 52 കോടിയുടെ കരാറാണ് സർക്കാർ നൽകിയതെന്ന് ബിജെപി ആരോപിക്കുന്നു.

കരാർ എടുക്കുന്ന കമ്പനി ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്‌ഥ അട്ടിമറിക്കപ്പെട്ടത് സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റിക്ക് വേണ്ടിയാണ്. ഒരു കിലോമീറ്റർ കേബിളിടാൻ ഖജനാവിൽ നിന്ന് 48,000 രൂപ വരെ ചെലവാക്കുന്നുണ്ടെങ്കിലും 8,000 രൂപയുടെ പണി മാത്രമേ ശരിക്കും നടക്കുന്നുള്ളൂ. ബാക്കി പണം സിപിഎമ്മിനുള നോക്കുകൂലിയാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സന്ദീപ് വാചസ്‌പതി ആവശ്യപ്പെട്ടു.

ഭൂരിഭാഗം പണിയും പൂർത്തിയായി എന്നുള്ള മുഖ്യമന്ത്രിയുടെ വാദവും സന്ദീപ് തള്ളി. മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാർഥ്യവുമായി ചേർന്നതല്ല. ഇപ്പോഴത്തെ വേഗത്തിലാണ് പണി പൂർത്തിയാകുന്നതെങ്കിൽ മൂന്ന് വർഷം കഴിഞ്ഞാലും കെ ഫോൺ യാഥാർഥ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഉടനീളം അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്‌ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണ് കെ ഫോൺ (കേരള ഫോൺ). സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി കണക്ഷൻ നൽകാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ സർക്കാർ ഓഫിസുകൾ, സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ആശുപത്രികൾ, അക്ഷയ സെന്ററുകൾ എന്നിവയ്‌ക്കാണ് ആദ്യഘട്ടത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക. തുടർന്ന് രണ്ടാംഘട്ടത്തിലാണ് വീടുകളിലേക്കും മറ്റും കണക്ഷൻ വ്യാപിപ്പിക്കുക. രണ്ടു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ജില്ലയിൽ മൊത്തം 2,750 കിലോമീറ്റർ കേബിളാണ് സ്‌ഥാപിക്കേണ്ടത്. 100 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.

Most Read: ‘ആരോപണത്തെ നിയമപരമായി നേരിടും’; ഫേസ്ബുക്ക് കുറിപ്പുമായി ശ്രീകാന്ത് വെട്ടിയാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE