കെ-റെയിൽ; കോഴിക്കോട് ഡിപിആർ കത്തിച്ച് പ്രതിഷേധം

By Trainee Reporter, Malabar News
silver line speed rail project in kozhikkode
Ajwa Travels

കോഴിക്കോട്: കെ-റെയിൽ ഡിപിആർ കത്തിച്ച് കോഴിക്കോട് പ്രതിഷേധം. അഴിയൂർ മുതൽ ഫറോക്ക് വരെയാണ് സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.

റിപ്പബ്ളിക് ദിനമായ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംയുക്‌ത സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചത്. കെ-റെയിൽ പദ്ധതിക്കായി തയ്യാറാക്കിയ വിവരശേഖരണ സർവേയിലെ ചോദ്യങ്ങൾ പ്രഹസനമാണെന്നാണ് ആരോപണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെയെങ്കിലും പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അണിചേരുമെന്നും നേതാക്കൾ അറിയിച്ചു.

Most Read: മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലെന്ന് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE