കണ്ണൂർ: ജയിലിൽ കൊടി സുനിക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം.
ഏത് ജയിലിൽ പോയാലും അവിടുത്തെ സൂപ്രണ്ട് കൊടി സുനിയാണെന്നും കെ സുധാകരൻ വിമർശിച്ചു. സർക്കാരിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നത്. ഇത്തിരി ലജ്‌ജ ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കാൻ എങ്കിലും മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യത്തിൽ ജന രോക്ഷം ഉയരണമെന്നും കെ സുധാകരൻ പറഞ്ഞു.
മതസൗഹാർദ്ദം തകരുകയാണ് ഇവിടെ. കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി നിശബ്‌ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകൻ കുറ്റപ്പെടുത്തി.
Also Read: സംസ്‌ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങി; ഉന്നത വിദ്യാഭ്യാസ മന്ത്രി