തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വാക്‌സിനേഷൻ ക്രമീകരണത്തിന് സ്‌ഥാപന മേധാവികൾക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടു ദിവസത്തിനകം യോഗം ചേർന്ന് പുരോഗതി വിലയിരുത്തും. മുഴുവൻ ക്ളാസുകളും ഒക്‌ടോബർ 18ന് തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വിശദമായി പരിശോധിച്ച് മാത്രമേ എടുക്കൂ എന്ന് മന്ത്രി പറഞ്ഞു.
ഒക്‌ടോബർ 4ന് അവസാനവർഷ വിദ്യാർഥികൾക്ക് കോളേജുകളിൽ നേരിട്ടുള്ള ക്ളാസ് ആരംഭിക്കും. ഇതിന് ശേഷമേ മറ്റ് വിദ്യാർഥികളുടെ ക്ളാസിന്റെ കാര്യം പരിശോധിക്കൂ എന്നും മന്ത്രി വ്യക്‌തമാക്കി.
കോളേജുകളിൽ 90 ശതമാനം വിദ്യാർഥികൾക്കും വാക്‌സിനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നതായും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് വാക്‌സിൻ കൃത്യമായി നൽകും. ഇതിനായി ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്‌സിൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്; മന്ത്രി പറഞ്ഞു.
Most Read: 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; സംസ്‌ഥാനത്ത് കര്‍മ്മ പദ്ധതി തയ്യാർ