തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്‌റ്റംസിനെതിരെ ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്‌റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. കസ്‌റ്റംസിനുള്ളിലും സിപിഐഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പല ഉദ്യോഗസ്‌ഥരും സിപിഐഎം അംഗങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍തന്നെ കസ്‌റ്റംസിലെ പല ഉദ്യോഗസ്‌ഥരും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന്റെ ബന്ധുക്കള്‍ പലരും കസ്‌റ്റംസിലെ ഉദ്യോഗസ്‌ഥരാണ്. അവരാണ് പലപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
Read also : പരാതിക്കാരോട് മോശമായി പെരുമാറിയ സംഭവം; എഎസ്‌ഐക്ക് സസ്‍പെൻഷൻ