കാളിദാസ് ചിത്രം; ‘രജനി’യുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

ഒരു ഇൻവെസ്‌റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് പൂർത്തീകരിച്ചത്.

By Trainee Reporter, Malabar News
rajani second look poster
Ajwa Travels

യുവതാരങ്ങളിൽ ശ്രദ്ധേയനായ കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രജനി’യുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഗൗരവം നിറഞ്ഞ ഭാവത്തിലാണ് കാളിദാസ് ജയറാം സെക്കൻഡ് ലുക്ക് പോസ്‌റ്ററിലുള്ളത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്‌റ്റർ കാളിദാസാണ് പുറത്തുവിട്ടത്.

വിനിൽ സ്‌കറിയ വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘രജനി’. ആർ ആർ വിഷ്‌ണു ആണെന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു ഇൻവെസ്‌റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് പൂർത്തീകരിച്ചത്.

ശ്രീജിത്ത് കെഎസ്, ബ്ളസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ്, അശ്വിൻ കുമാർ, കരുണാകരൻ, റേബ മോണിക്ക, ലക്ഷ്‌മി ഗോപാലസ്വാമി, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന, പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴിൽ ‘അവർ പെയർ രജനി’ എന്നാണ് സിനിമയുടെ പേര്.

ദീപു ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സംഭാഷണം: വിൻസന്റ് വടക്കൻ. സൗണ്ട് ഡിസൈനർ: രംഗനാഥ്‌ രവി. ക്രിയേറ്റിവ് ഡയറക്‌ടർ: ശ്രീജിത്ത് കോടോത്ത്, മേക്കപ്പ്; റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, സ്‌റ്റിൽസ്: രാഹുൽ രാജ് ആർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്: വിനോദ് പിഎം, വിശാഖ് ആർ വാര്യർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷമീജ് കൊയിലാണ്ടി, ശക്‌തിവേൽ. പിആർഒ: മഞ്‌ജു ഗോപിനാഥ്‌. ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.

Most Read: ആർഎസ്എസ് റൂട്ട് മാർച്ച്; തമിഴ്‌നാട് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE