മമതക്ക് എതിരെ വിദ്വേഷ പരാമർശം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ്‌ ചെയ്‌തു

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: വിദ്വേഷകരമായ ട്വീറ്റ് പങ്കുവെച്ചതിന് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ്‌ ചെയ്‌തു. ‘മമതാ ബാനർജി ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നു’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്‌. ‘ബംഗാളിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണം’ എന്ന ഹാഷ്‌ടാഗോട് കൂടിയാണ് കങ്കണ ട്വീറ്റ് ചെയ്‌തിരുന്നത്‌.

“ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാൻ മറ്റൊരു സൂപ്പർ ഗുണ്ടക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലേ പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ”, എന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തിരുന്നത്‌. കങ്കണയുടെ വാക്കുകൾ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ്‌ ചെയ്‌തത്‌.

Read also: കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE