സംസ്‌ഥാനത്ത് സിനിമകളുടെ ചിത്രീകരണ അനുമതി ലഭ്യമാക്കിയ ദിവസം മുതൽ വിരുന്നിന്റെ ചിത്രീകരണം ഇടുക്കി ജില്ലയിലെ പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നാൽ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫെഫ്‌കയുടെയും തീരുമാനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വെച്ചിരുന്നു.
ഇന്നലെ സംസ്‌ഥാന സർക്കാരും ഫെഫ്‌കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മുന്നോട്ടുവച്ച കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം വീണ്ടും തുടങ്ങിയിട്ടുണ്ട്; കണ്ണൻ താമരക്കുളം പറഞ്ഞു.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. 50 പേരിൽ കൂടുതൽ അംഗങ്ങൾ ഇല്ല. പുറത്ത് നിന്ന് ആരേയും അനാവശ്യമായി ലൊക്കേഷനിൽ കയറ്റുന്നില്ലന്നും കണ്ണൻ താമരക്കുളം വിശദീകരിച്ചു.

മലയാളം തമിഴ് സിനിമയായ ‘വിരുന്ന്‘ സൗത്ത് ഇന്ത്യൻ ആക്ഷൻ കിംഗ് അർജുൻ നായകനാകുന്ന ചിത്രമാണ്. നിക്കി ഗൽറാണി നായികയാകുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ ഗിരീഷ് നെയ്യാർ, ബാദുഷ എൻഎം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ‘വിരുന്ന്’ ഈ വർഷം തിയേറ്ററിലെത്തും.
Most Read: അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടര്‍ന്നു; പ്രശാന്ത് കിഷോർ