കണ്ണൂരില്‍ 20 പേര്‍ക്ക് കോവിഡ് രോഗമുക്തി, 52 പുതിയ രോഗികള്‍, സമ്പര്‍ക്ക രോഗബാധ 36

By Desk Reporter, Malabar News
COVID19Kannur_ Malabar News
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് രോഗം ബാധിച്ച മറ്റുള്ളവര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 2031 ആയി. 20 പേര്‍ ഇന്നലെ രോഗമുക്തി നേടി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ : തളിപ്പറമ്പ സ്വദേശികളായ 46കാരി, 14കാരന്‍, 42കാരന്‍, മയ്യില്‍ ചെറുപഴശ്ശി സ്വദേശികളായ 32കാരി, രണ്ടു വയസുകാരന്‍, പായം സ്വദേശി 62കാരി, മുണ്ടേരി സ്വദേശി 45കാരന്‍, വളപട്ടണം സ്വദേശി 46കാരി, അഴീക്കോട് സ്വദേശികളായ 68കാരന്‍, 55കാരി, 32കാരി, മൂന്നു വയസുകാരന്‍, 11കാരന്‍, 18കാരന്‍, പാട്യം സ്വദേശി 54കാരന്‍, പട്ടുവം സ്വദേശികളായ എട്ടു വയസുകാരന്‍, 15കാരന്‍, ചെങ്ങളായി സ്വദേശി 25കാരി, പാനൂര്‍ സ്വദേശികളായ 23കാരന്‍, 27കാരന്‍, കോഴിക്കോട് സ്വദേശി 27കാരന്‍, ന്യൂമാഹി സ്വദേശി 45കാരി, തില്ലങ്കേരി സ്വദേശി 64കാരന്‍, 36കാരി, 54കാരി, ഇരിട്ടി സ്വദേശി 54കാരന്‍, മാടായി സ്വദേശി 39കാരന്‍, ആലക്കോട് സ്വദേശി 52കാരന്‍, ഏഴോം കൊട്ടില സ്വദേശികളായ 11കാരി, 15കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 12കാരി, പരിയാരം സ്വദേശികളായ 13കാരന്‍, 95കാരി, പരിയാരം അണ്ടിക്കളം സ്വദേശികളായ 11കാരന്‍, 62കാരന്‍, മുണ്ടേരി സ്വദേശി 43കാരന്‍.

രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍; കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 31ന് ത്രിപുരയില്‍ നിന്ന് എത്തിയ ആറളം സ്വദേശി 37കാരി, ജൂലൈ 25ന് മൈസൂരില്‍ നിന്ന് എത്തിയ പാനൂര്‍ സ്വദേശി 48കാരന്‍, ബംഗളൂരുവില്‍ നിന്ന് ആഗസ്ത് 11ന് എത്തിയ കുറ്റിയാട്ടൂര്‍- തണ്ടപ്പുറം സ്വദേശി 20കാരന്‍, ആഗസ്ത് 15ന് എത്തിയ കുന്നോത്ത്പറമ്പ സ്വദേശികളായ 36കാരന്‍, 42കാരന്‍, ആഗസ്ത് 14ന് കര്‍ണാടകയില്‍ നിന്ന് എത്തിയ കുന്നോത്ത്പറമ്പ സ്വദേശി 57കാരന്‍, ജൂലൈ 20ന് ബല്‍ഗാമില്‍ നിന്ന് എത്തിയ 21കാരന്‍.

പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ 43കാരന്‍, 33കാരന്‍, നഴ്സിങ്ങ് അസിസ്റ്റന്റ് 39കാരന്‍, ട്രോളി സ്റ്റാഫ് 47കാരന്‍, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് 25കാരി, ടിബിഎച്ച്വി 31കാരന്‍, ശുചീകരണതൊഴിലാളി 57കാരന്‍, ആംസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് 38കാരി എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡിഎസ്സി ഉദ്യോഗസ്ഥനായ കാട്ടാക്കട സ്വദേശി 45കാരനും ഇന്ന് കോവിഡ് പോസിറ്റിവ് ആയി.

9042 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി 1512 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE