സ്ഥിരം യാത്രക്കാര്‍ക്ക് ബോണ്ട് സര്‍വീസുമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി

By Team Member, Malabar News
Malabarnews_ksrtc
Representational image
Ajwa Travels

കണ്ണൂര്‍ : ജില്ലയില്‍ കെഎസ്ആര്‍ടിസി ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യവാരം സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ജില്ലയിലെ മൂന്ന് ഡിപ്പോയിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജോലിക്കാരുള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാരുടെ താല്പര്യം അന്വേഷിക്കാന്‍ ആരംഭിച്ചു. സ്ഥിരമായി ജോലിക്ക് പോകുന്ന ആളുകള്‍ക്കും സര്‍ക്കാര്‍ ,സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി, അവരുടെ ആവശ്യപ്രകാരമുള്ള സമയത്തായിരിക്കുംസര്‍വീസ് നടത്തുക.

സാധാരണ യാത്രാനിരക്കില്‍ നിന്നും അല്‍പ്പം കൂടുതലായിരിക്കും ബോണ്ട് സര്‍വീസിലെ യാത്രാനിരക്ക്. യാത്രക്കാര്‍ മുന്‍കൂറായി പണം അടച്ച് ട്രാവല്‍ കാര്‍ഡ് വാങ്ങണം. 10,15,25 തുടങ്ങിയദിവസങ്ങളിലേക്കാണ് മുന്‍കൂര്‍ ആയി പണം അടക്കേണ്ടത്. ഒരു ഡിപ്പോയില്‍ നിന്നും കുറഞ്ഞത് 5സര്‍വീസുകള്‍ വേണമെന്നാണ് തീരുമാനം. യാത്രക്കാരെ ഓഫീസിന് മുന്നില്‍ ഇറക്കുകയും അവിടെ നിന്നു തന്നെ തിരികെ കയറ്റുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്.

എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ഉറപ്പാക്കും. മറ്റ് യാത്രക്കാരെ അനുവദിക്കുകയില്ല. ഓരോ സര്‍വീസിലെയും യാത്രക്കാരെ ചേര്‍ത്തുകൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ ശേഷം ബസിന്റെ ലൊക്കേഷന്‍ യാത്രക്കാരെ അതാത് സമയം അറിയിക്കും. മിനിമം 40യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ. വയനാട്,പാലക്കാട് ജില്ലകളില്‍ ഇതിനോടകം തന്നെ ബോണ്ട് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE