എയർപ്പോർട്ട്-റെയിൽവേ സ്‌റ്റേഷനുകൾ ബന്ധിപ്പിച്ച് കണ്ണൂരിൽ കെഎസ്ആർടിസി സർവീസ്

By Team Member, Malabar News
ksrtc-smart-card
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ വിമാനത്താവളത്തിലേക്കും, കണ്ണൂർ, തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്കും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. കണ്ണൂർ, തലശ്ശേരി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം നാളെ വൈകുന്നേരം 3 മണിയോടെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നിർവഹിക്കും.

കണ്ണൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്ന് ഓരോ ലോ ഫ്ളോർ എസി സർക്കുലർ സർവീസുകൾ കണ്ണൂർ‌ വിമാനത്താവളത്തെയും കണ്ണൂർ‌, തലശ്ശേരി റെയിൽവേ സ്‌റ്റേഷനുകളേയും ബന്ധിപ്പിച്ചാണ് ആരംഭിക്കുക. വിമാനത്താവളത്തിൽ നാളെ നടക്കുന്ന പരിപാടിയിൽ മന്ത്രി ഇപി ജയരാജൻ അധ്യക്ഷത വഹിക്കും.

200 രൂപയാണ് ഓരോ യാത്രക്കാരനിൽ നിന്നും ഈടാക്കുക. കണ്ണൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്ന് എയർപോർട്ടിലേക്ക് പുലർച്ചെ 5.00, 8.30, ഉച്ചക്ക് 2.30, 6.30 എന്നീ സമയങ്ങളിൽ സർവീസ് ഉണ്ടാകും. എയർപ്പോർട്ടിൽ നിന്നും കണ്ണൂർ, തലശ്ശേരി ഡിപ്പോകളിലേക്കു രാവിലെ 7.00, 12.00, 5.00, രാത്രി 10.00 എന്നീ സമയങ്ങളിലും ബസ് സർവീസ് നടത്തും.

Read also : ബിജെപിയിൽ ചേരണമെങ്കിൽ കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യണം; ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE