‘കണ്ണൂർ സ്‌ക്വാഡ്‌’ തിയേറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി

ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് കണ്ണൂർ സ്‌ക്വാഡ്‌.

By Trainee Reporter, Malabar News
kannur skvaad
Ajwa Travels

നവാഗതനായ റോബി വർഗീസ് നിർമാണവും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡി’ന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ലാസ്‌റ്റ് ഷെഡ്യൂൾ വയനാട്ടിൽ അവസാനിച്ചു. സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തും. ഉടൻ തന്നെ തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വിവരം.

ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് കണ്ണൂർ സ്‌ക്വാഡ്‌. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്നിരിക്കുന്നു. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് ജിബിൻ ജോർജ്, അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, മേക്കപ്പ്: റോണെക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം: അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ: ടോണി ബാബു, പിആർഒ: പ്രതീഷ് ശേഖർ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.

Most Read: പ്രധാനമന്ത്രി ഈ മാസം 25ന് കേരളത്തിൽ; ‘യുവം’ സംവാദ പരിപാടിയിൽ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE