കരിപ്പൂർ സ്വർണക്കടത്ത്; മുഖ്യപ്രതിയടക്കം രണ്ട് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Ramanattukara-Gold-Smuggling
Ajwa Travels

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതി ഉൾപ്പടെയാണ് അറസ്‌റ്റിലായത്‌. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് പിടിയിലായത്.

കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണ് ഇവർ. കവർച്ചാ സംഘങ്ങളെ വിമാനത്താവളത്തിൽ സഹായിക്കുന്നത് ഇവരാണെന്ന് അന്വേഷണ സംഘം പറഞ്ഞു. വിമാനത്താവളത്തിലെ ഉദ്യോഗസ്‌ഥരുമായി ഇടപാട് നടത്താറുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായും അന്വേഷണ സംഘം വ്യക്‌തമാക്കി.

ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് കൂടത്തായി സ്വദേശി കുന്നംവള്ളി വീട്ടിൽ ശിഹാബിനെ ഇന്നലെ പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. അർജുൻ ആയങ്കിയെയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന മുഖ്യ പ്രതിയാണ് ശിഹാബ്. താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തിൽ നിന്നുമാണ് ശിഹാബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Most Read:  ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE