നിയന്ത്രണങ്ങളിൽ ഇളവ്, സ്‌ഥിരം യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; കർണാടക

By Team Member, Malabar News
passengers from kerala
Representational image
Ajwa Travels

ബെംഗളൂര് : കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സ്‌ഥിരം യാത്രക്കാരായ ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്‌. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനാണ് ഇക്കാര്യം അറിയിച്ചത്.

ജോലിക്കായും, മറ്റ്‌ ആവശ്യങ്ങൾക്കായും സ്‌ഥിരമായി അതിർത്തി കടന്നെത്തുന്ന ആളുകളുടെ ശരീരോഷ്‌മാവ്‌ പരിശോധിക്കുക മാത്രമേ ഉള്ളൂവെന്നും, അത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിർദേശം നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരെ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ തീരുമാനിച്ചത്.

കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാരും ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കാസർഗോഡ് സ്വദേശി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സംഭവത്തിൽ കോടതി ഇടപെടുകയും സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്‌തത്‌. ഹരജി ഇനി മാർച്ച് 5ആം തീയതി പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : ജൻമനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE