തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ (Karuvannur black money case) പുതിയ വെളിപ്പെടുത്തൽ. ഇഡിയുടെ അന്വേഷണ നിഴലിലുള്ള സഹകരണ ബാങ്കുകളിലൊന്നിന്റെ പ്രസിഡണ്ടും പ്രമുഖ സിപിഎം നേതാവും ചേർന്നു മുളങ്കുന്നത്തുകാവ് മേഖലയിൽ ബഹുനില കെട്ടിടം വാങ്ങിയെന്ന് ഇഡിക്കു മുന്നിൽ സാക്ഷികളിലൊരാളുടെ മൊഴി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണു ബെനാമിയുടെ പേരിൽ ഇടപാടു നടന്നതെന്ന് മൊഴിയിലുണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് ഏറെ അകലെയല്ലാത്ത ഈ കെട്ടിടത്തിൽ നിരവധി വ്യപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും മൂന്നുലക്ഷം രൂപയോളം പ്രതിമാസവാടക ലഭിക്കുന്നതാണ് ഈ കെട്ടിടമെന്നും മൊഴിയിൽ പറയുന്നു.
ഉറവിടം വ്യക്‌തമാക്കാൻ കഴിയാത്ത പണമുപയോഗിച്ചു കെട്ടിടം വാങ്ങിയതിനു ശേഷം നടത്തിപ്പിനായി ബെനാമിയെ നിയോഗിക്കുകയാണു നേതാവു ചെയ്‌തതെന്നും മൊഴിയിൽ പറയുന്നു. ഈ കെട്ടിടത്തിനായി പണംമുടക്കിയ നേതാവിനു മറ്റൊരു ബെനാമിയുടെ പേരിൽ മെഡിക്കൽ കോളജ് പരിസരത്തു മറ്റൊരു ബഹുനില കെട്ടിടം കൂടിയുണ്ടെന്നും എന്നാൽ ഇതിൽ തനിക്കു ഉറപ്പില്ലെന്നും മൊഴിയിൽ പറയുന്നു.
FILM | ‘കണ്ണൂർ സ്‌ക്വാഡ്’ തിയേറ്ററിലേക്ക്