ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ബിഹാറിനെ തകർത്ത് കേരളം. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ അനായാസമായി മറികടന്നു. റോബിന്‍ ഉത്തപ്പയും വിഷ്‌ണു വിനോദും സഞ്‌ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന് മുന്നില്‍ ബിഹാര്‍ ബൗളര്‍മാര്‍ മുട്ടുമടക്കി.
32 പന്തിൽ നിന്ന് 87 റൺസാണ് ഓപണർ റോബിൻ ഉത്തപ്പ അടിച്ചെടുത്തത്. വിഷ്‌ണു വിനോദ് 12 പന്തിൽ നിന്ന് 37 റൺസും സഞ്‌ജു സാംസൺ ഒൻപത് പന്തിൽ നിന്ന് 24 റൺസും നേടി കേരളത്തിന് വിജയം സമ്മാനിച്ചു.
ഒന്നാം വിക്കറ്റില്‍ 76 റണ്‍സാണ് 4.5 ഓവറില്‍ കേരളം നേടിയത്. വിഷ്‌ണു വിനോദിനെ നഷ്‌ടമായതിന് പിന്നാലെ കേരളത്തിനെ റോബിന്‍ ഉത്തപ്പയും സഞ്‌ജുവും ചേര്‍ന്ന് അടുത്ത 24 പന്തില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
പത്ത് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഗംഭീര ഇന്നിങ്‌സ്. വിഷ്‌ണു വിനോദ് നാല് സിക്‌സറും രണ്ട് ബൗണ്ടറിയും നേടിയപ്പോൾ രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമായി സഞ്‌ജുവും തിളങ്ങി. നിലവിൽ എലീറ്റ് ഗ്രൂപ്പ് സിയിൽ 16 പോയിന്റുമായി കേരളളം ഒന്നാമതാണ്.
Read Also: നരെയ്‌നും ജോജു ജോർജും ഷറഫുദ്ദീനും; ബിഗ് ബഡ്‌ജറ്റ് മൾട്ടി സ്‌റ്റാർ ചിത്രം ഒരുങ്ങുന്നു