ന്യൂസിലന്‍ഡിലെ മലയാളി മന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

By Staff Reporter, Malabar News
kerana image_malabar news
പ്രിയങ്ക രാധാകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗമായ ആദ്യ ഇന്ത്യന്‍ വംശജയും മലയാളിയുമായ പ്രിയങ്ക രാധാകൃഷ്‌ണന് അനുമോദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയങ്ക രാധാകൃഷ്‌ണന് അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്കക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ തൊഴില്‍ സഹമന്ത്രി സ്‌ഥാനവും അവര്‍ വഹിക്കുന്നുണ്ട്.

കേരളത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്‌ണനെന്നത് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയില്‍ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്‍ഡ് എന്നും മാതൃകാപരമായ അത്തരം പ്രവര്‍ത്തനങ്ങളുമായി ആ രാജ്യത്തിന്റെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ മന്ത്രി എന്ന നിലക്ക് പ്രിയങ്ക രാധാകൃഷ്‌ണനാകട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related News: ജസിൻഡ മന്ത്രിസഭയിൽ അഭിമാനമായി മലയാളി വനിതയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE