ജസിൻഡ മന്ത്രിസഭയിൽ അഭിമാനമായി മലയാളി വനിതയും

By Trainee Reporter, Malabar News
Priyanca Radhakrishnan

വെല്ലിംഗ്‌ടൺ: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ വനിതാമന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്‌ണൻ. ലേബർ പാർട്ടിയുടെ എംപിയായ പ്രിയങ്കക്ക് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി പദവിയും ഇവർക്ക് നൽകിയിട്ടുണ്ട്.

ഇത് രണ്ടാം വട്ടമാണ് പ്രിയങ്ക എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്‌റ്റന്റ്‌ സ്‍പീക്കർ പദവിയും പ്രിയങ്ക വഹിച്ചിട്ടുണ്ട്.

എറണാകുളം പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്‌ണൻ-ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്.

Read also: ജനമനസ് അറിയുക ലക്ഷ്യം; സർവേയുമായി സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE