രോഗബാധ 20,487, പോസിറ്റിവിറ്റി 15.19%, മരണം 181

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,861 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 26,155 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 181 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 15.19%വും ചികിൽസയിലുള്ളത് 2,31,792 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 284
കണ്ണൂർ: 810
വയനാട്: 849
കോഴിക്കോട്: 2057

മലപ്പുറം: 1554
പാലക്കാട്: 1600
തൃശ്ശൂർ: 2812
എറണാകുളം: 2490
ആലപ്പുഴ: 1380

കോട്ടയം: 1176
ഇടുക്കി: 799
പത്തനംതിട്ട: 799
കൊല്ലം: 1660
തിരുവനന്തപുരം: 2217

സമ്പര്‍ക്ക രോഗികള്‍ 19,497  ഇന്നുണ്ട്. ഉറവിടം അറിയാത്ത 793 രോഗബാധിതരും, 2,31,792 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 95 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.17 ശതമാനമാണ്.ഇന്നത്തെ 20,487 രോഗബാധിതരില്‍ 102 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

Related News: കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 26,155, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1799, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620. ഇനി ചികിൽസയിലുള്ളത് 2,31,792 ഇതുവരെ ആകെ 41,00,355 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 22,484 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 181 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 95 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

Most Read: പ്ളസ് വൺ പരീക്ഷക്ക് സംസ്‌ഥാനം സജ്‌ജം; സുപ്രീം കോടതിയിൽ സർക്കാർ

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· കോവിഡി-19നെ ചെറുക്കുന്നതിനുള്ള പൊതുജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ കൂടി ആരംഭിച്ചതോടെ ശക്‌തിപ്പെട്ടു. വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് വഴി ആളുകളെ സംരക്ഷിക്കാന്‍ സാധിക്കും. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· സെപ്റ്റംബര്‍ 11 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,26,89,078), 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (88,86,064) നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,84,471)
· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 51 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
· ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനേഷനോട് ആളുകള്‍ സഹകരിക്കുന്നു എന്നാണ്. കോവിഷീല്‍ഡ്/ കോവാക്‌സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. രണ്ട് വാക്‌സിനുകളും ഫലപ്രദമാണ്.
· സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ കാലയളവില്‍, ശരാശരി 2,42,278 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 20,000 കുറവ് ഉണ്ടായി. ടിപിആര്‍, പുതിയ കേസുകള്‍ എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്‌ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
· ഏതൊരു രോഗ നിയന്ത്രണ പ്രോഗ്രാമിനും, സജീവമായ കേസ് കണ്ടെത്തല്‍ പ്രധാനമാണ്. സംസ്ഥാനം ഉചിതമായ അളവില്‍ പരിശോധനയും നടത്തുന്നു. എന്നിരുന്നാലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംബന്ധിച്ച് ഒരു ആശങ്കയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അണുബാധയെ സൂചിപ്പിക്കുന്നു. അണുബാധ ഉണ്ടാകുന്നത് സംബന്ധിച്ച് എല്ലാവരും മനസിലാക്കേണ്ട രണ്ട് പ്രത്യേക വസ്‌തുതകളുണ്ട്. ആദ്യം ഒരു വ്യക്തിയില്‍ അണുബാധയുണ്ടാകുന്നു, അത് കാരണം തുടര്‍ന്ന് രോഗം പ്രകടമാകുന്നു. വാക്‌സിനേഷന് ശേഷമുള്ള കാലഘട്ടത്തില്‍ ലോകമെങ്ങും, പകര്‍ച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാന്‍ ഇത് പരിവര്‍ത്തന നിരക്കായി (കണ്‍വേര്‍ഷന്‍ റേറ്റ്) കണക്കാക്കുന്നു.
· നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് അണുബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല എന്നാണ്. എന്നാല്‍ രോഗാതുരത ഉണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈകി ആശുപത്രിയില്‍ എത്തി മരണം സംഭവിച്ചവരില്‍, ഏറ്റവും അധികം കാണപ്പെട്ട അനുബന്ധ രോഗങ്ങള്‍ പ്രമേഹവും രക്താധിമര്‍ധവും ഒരുമിച്ചുണ്ടായതാണ്. ആയതിനാല്‍, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ് .
· പൊതു ജനങ്ങള്‍ എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വാക്‌സിന്‍ എടുക്കുകയും ചെയ്യുന്നതിനാല്‍ കണ്‍വേര്‍ഷന്‍ റേറ്റ് മാറ്റമില്ലാതെ തുടരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, എല്ലാവരില്‍ നിന്നുമുള്ള പൂര്‍ണ സഹകരണത്തോടെ ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും. അതോടൊപ്പം കോമോര്‍ബിഡിറ്റികളുള്ള (അനുബന്ധ രോഗങ്ങള്‍) കോവിഡ് പോസിറ്റീവ് വ്യക്തി ആശുപത്രിയില്‍ എത്തുന്നത് വൈകിക്കരുത്, മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം.
· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്‌തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
· വാക്‌സിനേഷന്‍ എടുത്തവരില്‍, രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്‌ടറെ സമീപിച്ചാല്‍ മതിയാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമാണ്. കോമോര്‍ബിഡിറ്റികളുള്ള വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, ആര്‍ടിപിസിആര്‍ പരിശോധന ചെയ്യുകയും ഡോക്‌ടറെ സമീപിക്കേണ്ടതുമാണ്.
· കഴിഞ്ഞ 2 മാസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ല.
· ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.

Most Readരോഗി മരിച്ചെന്ന് തെറ്റായ വിവരം; ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE