കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി

By Staff Reporter, Malabar News
covid-india
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ വെള്ളിയാഴ്‌ച 33,376 പുതിയ കോവിഡ് കേസുകളും 308 അനുബന്ധ മരണങ്ങളും റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ചത്തെ 34,973ൽ നിന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം വർധിച്ചു.

രാജ്യത്ത് നിലവിൽ 3.91 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. കഴിഞ്ഞ ദിവസം 25,010 പേർക്ക് രോഗബാധ ഉണ്ടായ കേരളം തന്നെയാണ് രാജ്യത്ത് ഒന്നാമത്. രാജ്യത്ത് ഇതുവരെ 3,32,08,330 പേർക്കാണ് കോവിഡ് ബാധ ഉണ്ടായത്. ഇതിൽ 97.49 ശതമാനം പേരും രോഗമുക്‌തി നേടിയിട്ടുണ്ട്

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 32,198 പേർ കോവിഡ് രോഗത്തിൽ നിന്നും മുക്‌തി നേടി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 3,23,74,497
ആയി ഉയർന്നിട്ടുണ്ട്. ഇന്നലത്തെ 308 മരണങ്ങളോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,42,317 ആയി ഉയർന്നു.

Read Also: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിൽ ശക്‌തി പ്രാപിക്കാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE