കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; സി മുഹമ്മദ് ഫൈസി

By Central Desk, Malabar News
Kerala Hajj Welfare Association Acting Exemplary -C Muhammed Faizi
Ajwa Travels

കൊണ്ടോട്ടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസമേകാനുമുള്ള കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

റമദാൻ മാസത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വർഷങ്ങളായി കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നൽകി വരുന്ന റംസാൻ കിറ്റിന്റെ വിതരണം ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഫൈസി.

കൊളത്തൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ അസോസിയേഷൻ പ്രസിഡണ്ട് പി അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ കോട്ടയിൽ ബീരാൻകുട്ടി, എരഞ്ഞിക്കൽ മാനുട്ടി, അസോസിയേഷൻ ഭാരവാഹികളായ ടി അബ്‌ദുൽ അസീസ് ഹാജി, പി അബ്‌ദുറഹ്‌മാൻ ഇണ്ണി, ഹസൻ സഖാഫി തറയിട്ടാൽ, ശരീഫ് മണിയാട്ടുകുടി, മംഗലം സൻഫാരി, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, സിദ്ദീഖ് പുല്ലാര തുടങ്ങിയവർ സംബന്ധിച്ചു.

Most Read: കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്; ഖലീൽ ബുഖാരി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE