കേരളാ മീഡിയ അക്കാദമി മാദ്ധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

By Syndicated , Malabar News
kerala meadia academy
Ajwa Travels

കൊച്ചി: കേരളാ മീഡിയ അക്കാദമിയുടെ 2019ലെ മാദ്ധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു പ്രഖ്യാപിച്ചു. മലയാള മനോരമയിലെ കെ ഹരികൃഷ്‌ണനാണ് മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് അര്‍ഹനായത്. ബില്‍കീസ് ബാനു: ഒരു യുദ്ധവിജയം എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കെവി സുധാകരന്‍, ഡോ. ബി ഇക്ബാല്‍, റിഷി കെ മനോജ് എന്നിവരടങ്ങിയ ജൂറിയാണ് കെ ഹരികൃഷ്‌ണനെ തിരഞ്ഞെടുത്തത്.

മികച്ച അന്വേഷണാത്‍മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാർഡിന് ദീപികയിലെ റിച്ചാര്‍ഡ് ജോസഫും മികച്ച ഹ്യൂമന്‍ ഇന്ററസ്‌റ്റ് സ്‌റ്റോറിക്കുള്ള എന്‍എന്‍ സത്യവ്രതന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ നിലീന അത്തോളിയും അർഹരായി. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മാതൃഭൂമി നേമം ബ്യൂറോയിലെ ആര്‍ ആനൂപിനാണ്.

മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മെട്രോവാര്‍ത്തയിലെ മനുഷെല്ലി അര്‍ഹനായി. സെലിബ്രേറ്റിംഗ് ഏജ് എന്ന ചിത്രമെടുത്ത ടൈംസ് ഓഫ് ഇന്ത്യയിലെ ദീപപ്രസാദിനാണ് പ്രോൽസാഹന സമ്മാനം. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്ണിലെ സുനില്‍ ബേബി അര്‍ഹനായി. ന്യൂസ്18നിലെ ശരത്ചന്ദ്രനും ഏഷ്യാനെറ്റിലെ സാനിയോയും ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. 25,000 രൂപയും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാര ജേതാക്കള്‍ക്കും ലഭിക്കുക.

Read also: 200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി യാഥാർഥ്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE